Friday, 24 July 2020

GENERAL QUESTIONS 30







1. (b) are caused

[by rash driving എന്ന ഭാഗം വാക്യം passive ആണെന്ന സൂചന നല്‍കുന്നുണ്ട്. ഓപ്ഷനുകളില്‍ (b) മാത്രമാണ് passive verb. Am, is, are, was, were എന്നീ auxiliary verbsനുശേഷം ed യില്‍ അവസാനിക്കുന്ന verb വന്നാല്‍ അത് passive voice verb ആണെന്നോര്‍ക്കുക.]  

2. (c) has gone

[ആള്‍ ഇപ്പോള്‍ സ്ഥലത്തില്ലാത്തതിനാല്‍ has gone ഉപയോഗിക്കുന്നു. ആള്‍ സ്ഥലത്തുണ്ടെങ്കില്‍ has been ആണുപയോഗിക്കുക. ലണ്ടനില്‍ രണ്ടു തവണ പോയിട്ട് തിരിച്ചുവന്ന ആള്‍ പറയുക I have been to London twice എന്നാണ്.] 

3. (b) revolves

[ഭൂമി സൂര്യനു ചുറ്റും സ്ഥിരമായി കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ simple present tense ഉപയോഗിക്കണം. ഓപ്ഷനുകളില്‍ revolve, revolves എന്നിവയാണ് ഈ tenseല്‍ വരുന്ന ക്രിയകള്‍. Earth ഏകവചനം (singular) ആയതിനാല്‍ ഏകവചനക്രിയയായ revolves ശരിയുത്തരമായി മാറുന്നു.] 

4. (b) are

[Children ഒരു plural noun ആയതിനാല്‍ plural verb ആണ് തുടര്‍ന്നുപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ are, were എന്നിവയാണ് plural verbs. കുട്ടികള്‍ക്ക് പാമ്പുകളോടുള്ള പേടി എല്ലാ കാലത്തുമുള്ളതിനാല്‍ past tense ആയ were ഉപയോഗിക്കുന്നത് ശരിയല്ല.] 

5. (b) what she was doing

[Reported speechല്‍ ചോദ്യവാക്ക് കഴിഞ്ഞാല്‍ statement രൂപത്തിലുള്ള വാക്യമാണ് വരേണ്ടത്. ഒന്നാമത്തെയും നാലാമത്തെയും ഓപ്ഷനുകള്‍ ഈ നിയമം പാലിക്കുന്നില്ല. ഇവിടെ രണ്ടിടത്തും ചോദ്യരൂപത്തിലുള്ള വാക്യമാണ് വരുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷനുകള്‍ ഈ നിയമം പാലിക്കുന്നു. എന്നാല്‍ മൂന്നാമത്തെ ഓപ്ഷനില്‍ wouldനുശേഷം done ഉപയോഗിച്ചതിനാല്‍ വാക്യം തെറ്റുന്നു. Wouldനുശേഷം do ആണുപയോഗിക്കുക.]

6. (c) don't they 

[വാക്യം positive ആയതിനാല്‍ negative tag വേണം. (c), (d) എന്നിവയാണ് negative tags. Play എന്ന ക്രിയയുടെ സഹായക ക്രിയ (auxiliary verb) ആയി വരിക do ആണ്. (Plays ആണെങ്കില്‍ doesഉം played ആണെങ്കില്‍ didഉം ആണ് സഹായകക്രിയകളായി വരിക.) അതിനാല്‍ ഓപ്ഷന്‍ (c) ആണ് ശരിയുത്തരം.] 

7. (c) didn't she

[Danced എന്ന verbന് auxiliary verb ഇല്ലാത്തതിനാല്‍ ഇതിനെ ഭാഗിച്ചാല്‍ did dance എന്നാണ് കിട്ടുക. വാക്യം positive ആയതിനാല്‍ negative tag ആണ് വേണ്ടത്. അതിനാല്‍ ഓപ്ഷന്‍ (c) ശരിയുത്തരമായി തെരഞ്ഞെടുക്കാം.] 

8. (c) Theist 

9. (c) Scholar

10. (b) Orphan
***************************************************

5 comments: