1. (a) knew
[I wish-നുശേഷം വരുന്ന വാക്യത്തില്‍ simple past tense ആണുപയോഗിക്കേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ മൂന്നും കക്കുശേഷം ഉപയോഗിക്കാനാവാത്തതാണെന്ന കാര്യവും ശ്രദ്ധിക്കുക. Knowing, known എന്നീ ക്രിയകള്‍ auxiliary verb-ന്റെ കൂടെ മാത്രമേ ഇവിടെ ഉപയോഗിക്കാനാവൂ. Iക്കുശേഷം sല്‍ അവസാനിക്കുന്ന ഏകവചനക്രിയ ഉപയോഗിക്കാറുമില്ല.]
2. (d) lays
[Hen singular noun ആയതിനാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ (d) മാത്രമാണ് singular verb]
LIE, LAY, LAIN
ആശയക്കുഴപ്പത്തിലെത്തിക്കുന്ന വാക്കാകളാണിവ. കിടക്കുക, കള്ളം പറയുക എന്നീ രണ്ടു വ്യത്യസ്ത അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് lie. കള്ളം പറയുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ lieയുടെ past tense-ഉം past participle-ഉം lied ആണ്. എന്നാല്‍ കിടക്കുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ lie-യുടെ past tense, lay-യും past participle, lain-ഉം ആണ്. ഇതേ lay-ക്ക് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ഇടുക, വെക്കുക, കിടത്തുക എന്നീ അര്‍ത്ഥങ്ങളിലാണ് lay ഉപയോഗിക്കുന്നത്. ഈ അര്‍ത്ഥങ്ങളില്‍ lie-യുടെ past tense-ഉം past participle-ഉം laid ആണ്.
3. (a) for
[Perfect continuous tense-ല്‍ സമയത്തെ കാണിക്കുന്നതിന് for, since എന്നിവയാണുപയോഗിക്കുക. ഇവിടെ hour, period of time ആയതിനാല്‍ for ഉപയോഗിക്കണം. Starting time ആണെങ്കില്‍ since ഉപയോഗിക്കണം: It has been raining since 10 o'clock.]
4. (c) but
[വിപരീതാശയങ്ങളെ കാണിക്കാന്‍ but ഉപയോഗിക്കുന്നു. ശസ്ത്രക്രിയ വിജയകരമായാല്‍ രോഗി ജീവിച്ചിരിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ രോഗി മരിക്കുകയാണ് ചെയ്തത്. ഇത് വിപരീതാശയത്തെയാണ് കാണിക്കുന്നത്.]
5. (b) Firmness
6. (a) Laughably foolish
7. (d) who stole
[ഇവിടെ relative clause ആണ് വേണ്ടത്. -ing verb സഹായകക്രിയ ഇല്ലാതെ ഇവിടെ ഉപയോഗിക്കാനാവില്ല. Man singular noun ആയതിനാല്‍ plural verb ആയ steal ഉപയോഗിക്കാനാവില്ല. മാത്രമല്ല manനുശേഷം ഉപയോഗിക്കേണ്ട relative pronoun who ആണ്, that അല്ല.]
8. (b) at
9. (c) watching
10. (b) on
[Bus, train, ship, plane എന്നീ വലിയ വാഹനങ്ങളുടെ പേരിനൊപ്പം ഉപയോഗിക്കേണ്ട preposition, on ആണ്; in അല്ല.]
*********************************
7
ReplyDelete7
ReplyDelete8
ReplyDelete8
ReplyDelete6
ReplyDelete