Tuesday, 14 April 2020

GRAMMAR GENERAL QUESTIONS 2 O ABOOTTY

GRAMMAR GENERAL QUESTIONS - 2
.........................................................................



.......
കിട്ടിയ മാർക്ക് താഴെ കമൻ്റ് ൽ കൂടി ഇടുക
( നിർബന്ധമായും ഇടുക)



*GENERAL QUESTIONS - 2*

_EXPLANATORY ANSWERS_

1. Our friends .............. to meet us at the airport tonight.

(a) are (b) are going 
(c) go to (d) will be to

[ഇന്നു രാത്രി നടക്കാന്‍ പോവുന്ന ഒരു കാര്യത്തെക്കുറിച്ചാണിവിടെ പറയുന്നത്. അതായത്, ഭാവികാര്യം. ഇത് നേരത്തെ ചെയ്യാന്‍ ഉറപ്പിച്ചുവെച്ച കാര്യമാണ്. ഇത്തരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ഭാവികാര്യത്തെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന മൂന്ന് tenses ഉണ്ട് - Present simple tense (V4), present continuous tense (am/is/are + -ing verb), future continuous tense (will + be + -ing verb). തന്നിരിക്കുന്ന ഓപ്ഷനുകള്‍ നോക്കുക. Are to meet എന്നത് തീരുമാനിച്ചുറപ്പിച്ച കാര്യം പറയാനുപയോഗിക്കാറില്ല. വാക്യത്തിലെ to meet-നു മുന്നില്‍ go to, will be to എന്നിവ ഉപയോഗിക്കാനേ പറ്റില്ല. കാരണം go to-വില്‍ to ആവര്‍ത്തിക്കുന്നു; go to to meet എന്ന് പറയില്ല. Go to meet എന്നേ പറ്റൂ. അതുപോലെ, will be to to meet പറ്റില്ല; will be to meet എന്ന് പറയാം. അപ്പോള്‍ ഇവ മൂന്നും ഒഴിവാക്കി are going ശരിയുത്തരമായി എടുക്കണം. ഇത് present continuous tense ആണ്. അപ്പോള്‍ ശരിയുത്തരം *option (B)* ആണ്.] 
*ഓര്‍ക്കുക: നേരത്തെ തീരുമാനിച്ചുറപ്പിച്ച 'ഭാവികാര്യം പറയാന്‍ present continuous tense ഉപയോഗിക്കാം.*

2. Every boy and girl .............. well.

(a) play (b) plays
(c) playing (d) have played

[Boy and girl എന്നു പറയുമ്പോള്‍ രണ്ടു പേരാണ്. അപ്പോള്‍ ഇതൊരു plural subject ആണ്. Plural subject-നുശേഷം plural verb (അതായത്, V1) വരണം. തന്നിരിക്കുന്ന ഓപനുകളില്‍ play, have എന്നിവ V1 ആണ്. എന്നാല്‍ ഇവിടെയുള്ള subject-ല്‍ boy and girl-നു മുന്നില്‍ every എന്നൊരു വാക്കുണ്ട്. ഇങ്ങനെ വന്നാല്‍ ഈ plural subject, singular subject ആയി മാറുന്നു. അതിനാല്‍ തുടര്‍ന്ന് singular verb (അതായത്, V1-ന്റെ അവസാനം -s ചേര്‍ന്നുവരുന്ന verb) ഉപയോഗിക്കണം. ഇവിടെ അത് plays ആണ്. അപ്പോള്‍ ശരിയുത്തരം *option (B)* ആണ്.]
*ഓര്‍ക്കുക: വാക്യത്തിന്റെ subject ആയി വരുന്ന രണ്ടു singular nouns-ല്‍ ആദ്യത്തെ noun-ന്റെ കൂടെയോ രണ്ടു nouns-ന്റെ കൂടെയോ each എന്ന വാക്കോ every എന്ന വാക്കോ ഉണ്ടെങ്കില്‍ അതിനെ singular subject ആയി കണക്കാക്കി ഇതിനുശേഷം singular verb ആണ് ഉപയോഗിക്കേണ്ടത്.*

3. His aunt .............. to see us a few days ago.

(a) has come (b) had come
(c) would come         (d) came

[ഈ ചോദ്യത്തിനുത്തരം കണ്ടെത്തുകയെന്നത് വളരെയെളുപ്പമാണ്. കാരണം time-നെ കാണിക്കുന്ന ago എന്ന വാക്ക് ഈ വാക്യത്തിലുണ്ട്. Simple past tense-ലാണ് (അതായത്, V2) ago ഉപയോഗിക്കുന്നത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ *option (D)* ആണ് ഈ tense-ല്‍ വരുന്നതെന്നതിനാല്‍ ഇതാണ് ശരിയുത്തരം.]
*ഓര്‍ക്കുക: വാക്യത്തില്‍ ago എന്ന വാക്കുണ്ടെങ്കില്‍ ആ വാക്യം simple past tense-ല്‍ (V4) ആയിരിക്കണം.*

4. No other student in the class is as intelligent as he is.
_(Change into superlative degree)_

(a) He is the most intelligent student in the class
(b) He is the intelligent student in the class
(c) He is most intelligent student in the class
(d) None of these

[As ......... as അടങ്ങുന്ന വാക്യം positive degree-യിലുള്ളതായിരിക്കും. ഇവിടെ കൊടുത്ത positive degree sentence-നെ superlative degree-യിലേക്ക് മാറ്റാനാണ് പറയുന്നത്. In-tel-li-gent എന്ന നാലു syllables അടങ്ങുന്ന ഈ വാക്കിന്റെ മറ്റു രൂപങ്ങള്‍ more intelligent _(comparative)_, most intelligent _(superlative)_ എന്നിവയാണ്. Superlative degree-യിലുപയോഗിക്കുന്ന വാക്കിനു മുന്നില്‍ definite article ആയ the ഉപയോഗിക്കേണ്ടതുണ്ട്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ the most intelligent എന്നു വന്ന ഓപ്ഷന്‍ ഏതാണോ അതാണ് ശരിയുത്തരം. അതായത്, *option (A)*.]
*ഓര്‍ക്കുക: Superlative degree-യില്‍ ഉപയോഗിക്കുന്ന adjective-നു മുന്നില്‍ the ഉണ്ടായിരിക്കണം.*

5. .............. honest man is .............. noblest work of God. 
(a) An/the (b) An/an
(c) An/a         (d) The/the

[Noblest എന്ന വാക്ക് superlative degree ആയതിനാല്‍ അതിനൊപ്പം the വേണമല്ലോ. അപ്പോള്‍ A, D എന്നിവയിലൊന്നാണ് ശരിയുത്തരം. ഇനി നോക്കേണ്ടത് honest man-നു മുന്നില്‍ An വെക്കണമോ The വെക്കണമോ എന്നാണ്. _ഏതൊരു മനുഷ്യനും ദൈവത്തിന്റെ ഏറ്റവും ഉത്തമമായ സൃഷ്ടിയാണ്_ എന്നാണല്ലോ ഈ വാക്യത്തിന്റെ അര്‍ത്ഥം വരിക. അല്ലാതെ ഒരു പ്രത്യേക മനുഷ്യനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. അതുകൊണ്ട് ഇവിടെ ശരിയായ ഉത്തരമായി വരുന്നത് *option (A)* ആണ്. ഇനി മറ്റൊരു കാര്യം ഈ വാക്യം ഇംഗ്ലിഷിലെ പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. പഴഞ്ചൊല്ല് തുടങ്ങുന്നത് An honest man എന്നാണ്.]
ഓര്‍ക്കുക: പരീക്ഷകളില്‍ പലപ്പോഴും പഴഞ്ചൊല്ലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരാറുണ്ട്. അതിനാല്‍ പ്രധാനപ്പെട്ട പഴഞ്ചൊല്ലുകള്‍ പഠിച്ചുവെക്കുക. 

6. They moved to a bigger house .............. they might live more comfortably.
(a) in case (b) so that
(c) as if         (d) as long as

[ഇവിടെ രണ്ടു വാക്യങ്ങള്‍ക്കിടയില്‍ വരുന്നിടത്ത് ഒരു conjunction ഉപയോഗിക്കുകയാണ് വേണ്ടത്. അര്‍ത്ഥമറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ശരിയുത്തരം പറയാന്‍ കഴിയും. _അവര്‍ കൂടുതല്‍ വലിയ ഒരു വീട്ടിലേക്ക് താമസം മാറ്റി_ എന്നാണ് ആദ്യവാക്യം നല്‍കുന്ന അര്‍ത്ഥം. അവരെന്തിനാണ് ഇത്തരത്തില്‍ താമസം മാറ്റിയതെന്ന് രണ്ടാമത്തെ വാക്യം പറഞ്ഞുതരുന്നു. അതായത്, കൂടുതല്‍ സുഖകരമായി ജീവിക്കുന്നതിനുവേണ്ടി. അപ്പോള്‍ ഈ അര്‍ത്ഥം കിട്ടണമെങ്കില്‍ ഏത് conjunction ഉപയോഗിക്കണം. In case-ന്റെ അര്‍ത്ഥം _സാധ്യതയുള്ളതിനാല്‍_ എന്നാണ്; so that ഉപയോഗിക്കുന്നത് _ഒരു കാര്യം സാധിക്കുന്നതിനുവേണ്ടി_ എന്നാണ്; as if _എന്നപോലെ_ എന്ന അര്‍ത്ഥത്തിലും as long as _എങ്കില്‍_ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നു. അപ്പോള്‍ ഇവയില്‍ ഏതാണ് ഇവിടെ ഉചിതമായ അര്‍ത്ഥം തരുന്നത്. അത് so that ആണ്. അതിനാല്‍ *option (B)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: ഒരു കാര്യം ചെയ്യുന്നത് മറ്റൊരു കാര്യം സാധിച്ചുകിട്ടുന്നതിനാണ് എന്ന് സൂചിപ്പിക്കാനുപയോഗിക്കുന്ന conjunction ആണ് so that.*

7. How .............. ?
(a) happened the accident
(b) the accident happened
(c) did the accident happened


(d) did the accident happen

[ഒരു ചോദ്യവാക്കിലാണ് വാക്യത്തിന്റെ തുടക്കം. അവസാനം ഒരു question mark ഉള്ളതിനാല്‍ ഇതൊരു ചോദ്യവാക്യം ആണെന്ന് ഉറപ്പിക്കാം. ചോദ്യവാക്യത്തിന്റെ പദക്രമം ഇങ്ങനെയാണ്: question word + auxiliary verb + subject + verb ........ ഓപ്ഷനുകളില്‍ a, b എന്നിവയില്‍ തുടക്കത്തില്‍ auxiliary verb ഇല്ല. എന്നല്‍ c, d എന്നിവയില്‍ തുടക്കത്തില്‍ auxiliary verb ഉണ്ട്. ഇവ രണ്ടിന്റെയും ഘടന auxiliary + subject + verb എന്നാണ്. ശരിയായ ഘടന. ഇവയിലേതാണ് നമുക്ക് വേണ്ടത്? Did-നുശേഷം ഉപയോഗിക്കേണ്ട verb form, V1 ആണെന്ന് നേരത്തെ പഠിച്ചതാണല്ലോ. C-യില്‍ happened എന്ന V2 ആണുപയോഗിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. അതിനാല്‍ did-നുശേഷം V1 വന്ന *option (D)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: Question word + auxiliary verb + subject + verb ........ എന്നതാണ് ഇംഗ്ലിഷിലെ ചോദ്യവാക്യങ്ങളുടെ ശരിയായ പദക്രമം.*

8. The book that you are looking .............. is here.
(a) for (b) at
(c) out (d) about

[ഇവിടെ ഒരു പുസ്തകത്തിന് തിരയുകയാണ്. _തിരയുക_ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന phrasal verb ആണ് look for. അതിനാല്‍ ശരിയുത്തരം *option (A)* ആണ്.]
*ഓര്‍ക്കുക: PSC പരീക്ഷകളില്‍ phrasal verb-ഉമായി ബന്ധപ്പെട്ട ഒരു ചോദ്യം സാധാരണ വരാറുണ്ട്. അതിനാല്‍ ഇംഗ്ലിഷിലെ പ്രധാനപ്പെട്ട phrasal verbs പഠിച്ചുവെക്കേണ്ടതാണ്.*
look at = ഒന്നിനു നേരെ നോക്കുക
look out = ശ്രദ്ധാലുവായിരിക്കുക
look about = ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുക

9. Pick out the compound sentence from the options:

(a) Both Anil and Sunil were absent
(b) When he arrived, I was out of station
(c) Seeing the policeman the thief ran away
(d) He played well


[For, and, nor, but, or, yet, so എന്നീ conjunctions കൊണ്ട് രണ്ടു വാക്യങ്ങളെ യോജിപ്പിച്ചാല്‍ അത് compound sentence ആയി. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ and കടന്നുവരുന്നത് ഒന്നാമത്തെ ഓപ്ഷനിലാണ്. അതിനാല്‍ ശരിയുത്തരമായി എടുക്കേണ്ടത് *option (A)* ആണ്. രണ്ടാമത്തെ ഓപ്ഷന്‍ complex sentence എന്നും മൂന്നും നാലും simple sentence എന്നും അറിയപ്പെടുന്നു. ഇവയെക്കുറിച്ച് പിന്നീട് വിശദമായി പഠിക്കാം.]
*ഓര്‍ക്കുക: Compound sentence-ലുപയോഗിക്കുന്ന for, and, nor, but, or, yet, so എന്നിവയെ ഓര്‍ക്കുന്നതിന് ഇവയിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന FANBOYS എന്ന വാക്ക് ഉപയോഗപ്പെടുത്തുക.* 

10. You had better .............. as the doctor says.
(a) do (b) done
(c) did (d) doing

[ധാരാളം പരീക്ഷകളില്‍ വന്നിട്ടുള്ള ഒരു ചോദ്യമാണ് had better-ഉമായി ബന്ധപ്പെട്ടത്. Had better-നുശേഷം ഉപയോഗിക്കേണ്ടത് V1 അഥവാ base form of verb ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ do ആണ് base form. അതിനാല്‍ *option (A)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: Had better-നുശേഷം V1 മാത്രമേ ഉപയോഗിക്കാവൂ.*


********************************



ഈ ക്ലാസിൻ്റെ അഭിപ്രായങ്ങൾ താഴെ എഴുതുക

28 comments:

  1. Sir explanation super nannayi manasilavunnund vittupoya orupad karyangal catch cheyyan pattunnu. thanku so much sir 🙏

    ReplyDelete